റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്നവർ പിസിആർ ഫലം വരുന്നത് വരെ പുറത്തിറങ്ങരുത്

ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാർ പിസിആർ ഫലം വന്നതിന് ശേഷമേ പുറത്തിറങ്ങാവൂ എന്നു അധികൃതർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഖത്തർ അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഖത്തറിലെത്തിയ ശേഷം ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല, എന്നാൽ 36 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തണം എന്നാണ് നിബന്ധന. എയർപോർട്ടിൽ വച്ച് ഇതിനായുള്ള സ്റ്റിക്കർ പാസ്‌പോർട്ടിൽ പതിച്ചു നൽകും. 

ഫലം പുറത്തുവരുന്ന സമയം വരെയും ഇഹ്തിറാസിൽ മഞ്ഞ നിറം ആയിരിക്കും. ഈ സമയം പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം. ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് കാണിക്കൂ. യെല്ലോ സ്റ്റാറ്റസുമായി പുറത്തിറങ്ങുന്നത് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കുമാണ് ഈ നിർദേശം ഉള്ളത്. ഇന്ത്യ അടക്കമുള്ള 6 ഏഷ്യൻ രാജ്യങ്ങൾ റെഡ് ലിസ്റ്റിലല്ല. പകരം സ്‌പെഷ്യൽ കാറ്റഗറിയിൽ ക്വാറന്റീൻ നിർബന്ധമായവയാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ സമ്പൂർണ്ണ ലിസ്റ്റ് ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Exit mobile version