ഏഷ്യൻ കപ്പ് ടിക്കറ്റുകൾ ഇന്ന് മുതൽ വിൽപ്പനയ്ക്ക്

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്ന് ഒക്ടോബർ 10, 2023 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി (എൽഒസി) അറിയിച്ചു.

ടൂർണമെന്റിനുള്ള ടിക്കറ്റുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും അവ ഫാൻ എൻട്രി വിസയുമായോ ഹയ്യ കാർഡുമായോ ലിങ്ക് ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി.

വ്യത്യസ്‌ത പാക്കേജുകൾ ആയി ടിക്കറ്റുകൾ ലഭ്യമാവും – സിംഗിൾ മാച്ച് ടിക്കറ്റ്, ടൂർണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകൾ – ഗ്രൂപ്പ് ഘട്ടങ്ങൾ തുടങ്ങിയവ പാക്കേജുകളിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്കുകൾ QR25 മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

9 സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങൾ നടക്കും. 7 സ്റ്റേഡിയങ്ങൾ മുമ്പ് ഖത്തർ ഫിഫ ലോകകപ്പിൽ ഉപയോഗിച്ചിരുന്നവയാണ്.

എഎഫ്‌സി ഏഷ്യൻ കപ്പിന്റെ  18-ാമത് പതിപ്പ് ആണ് ഇത്തവണ. സംഘാടക സമിതിയുടെ വെബ്‌സൈറ്റിലൂടെയും (https://asiancup2023.qa/en) AFC വെബ്‌സൈറ്റിലൂടെയും (https://www.the-afc.com/en/national/afc_asian_cup/home.html) ടിക്കറ്റുകൾ വാങ്ങാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version