ഏഷ്യൻ കപ്പ്: ഔദ്യോഗിക ഗാനം “ഹദഫ്” പുറത്തിറക്കി

ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുതുവത്സര ദിനമായ ഇന്ന് റിലീസ് ചെയ്തു. അറബിയിൽ ഗോൾ എന്നർത്ഥം വരുന്ന ‘ഹദഫ്’ ആണ് ഗാനത്തിന്റെ പേര്. യുട്യൂബ് ഉൾപ്പെടെ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഗാനം ലഭ്യമാണ്.

കത്താറ സ്റ്റുഡിയോയും അവേക്കനിംഗ് മ്യൂസിക്കും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലാണ് ലോഞ്ച് പ്രഖ്യാപിച്ചത്.

ദോഹ മെട്രോയുടെയും ഓൾഡ് ദോഹ തുറമുഖത്തിന്റെയും പരിസരങ്ങളിൽ ചിത്രീകരിച്ച ഈ ഗാനം ഹേബ ഹമാദ എഴുതി ഖത്തറി ആർട്ടിസ്റ്റ് ഫഹദ് അൽ ഹജ്ജാജിയും കുവൈത്തി ഹുമൂദ് അൽ ഖുദറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Exit mobile version