സംഗീതപ്രേമികളെ ഇതിലെ..ഏഷ്യ കപ്പിൽ ഖത്തർ പാട്ടിൽ മുങ്ങും!

ഏഷ്യ കപ്പ് 2023 നോടാനുബന്ധിച്ച്, ഖത്തറിൽ വിവിധ സംഗീത പരിപാടികൾ സംഘടിപ്പിക്കും. പ്രധാനമായും 3 വേദികളിലായി നടക്കുന്ന ഷോകളിൽ അറബ്, അന്തർദേശീയ മ്യൂസിക് ആർട്ടിസ്റ്റുകൾ പരിപാടി അവതരിപ്പിക്കും.

  

വെസ്റ്റ് ബേയിലെ ഹോട്ടൽ പാർക്കിൽ ജനുവരി 17-ന് അറബ് ഗായകൻ വഫീഖ് ഹബീബിന്റെ ഷോ ആണ് ഇക്കൂട്ടത്തിൽ ആദ്യം. ജനുവരി 19-ന് ‘സ്വീഡിഷ് ഹൗസ് മാഫിയ’യുടെ ഇലക്ട്രോണിക് മ്യൂസിക്കും ജനുവരി 26-ന് പ്രശസ്ത ബാൻഡ് ‘ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിന്റെ’ പ്രകടനങ്ങളും നടക്കും. ഫെബ്രുവരി 1-ന് പോപ്പ് ബാൻഡ് ‘OneRepublic’ ന്റെ ഷോ അരങ്ങേറും.

ടിക്കറ്റുകൾക്കായി, സന്ദർശിക്കുക: https://tickets.virginmegastore.me/qa

ജനുവരി 27-ന് കത്താറ ആംപിതിയേറ്ററിൽ, അറബ് ഗായകരായ മോദിയുടെയും റിഹാബ് അൽ ഷംരാനിയുടെയും ഷോ നടക്കും. ഫെബ്രുവരി 1-ന് ലെബനീസ് ആർട്ടിസ്റ്റ് നജ്‌വാ കരാം, ഫെബ്രുവരി 8-ന് മൊറോക്കൻ-ഫ്രഞ്ച് അവതാരക അമിൻ ബൗദ്ചാർ, ഫെബ്രുവരി 11-ന് ഈജിപ്ഷ്യൻ ഗായകൻ അമൽ മഹർ എന്നിവരുടെ പ്രകടനങ്ങൾ സംഗീത പ്രേമികൾക്ക് ആസ്വദിക്കാം. 

ടിക്കറ്റുകൾക്കായി സന്ദർശിക്കുക: https://www.eventat.com/home

ഫെബ്രുവരി 3 ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ സിറിയൻ ഗായകൻ നാസിഫ് സെയ്‌ടൂണിന് ആതിഥേയത്വം വഹിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version