ഖത്തറിലെ ഒരു ഓവർഹെഡ് റോഡ് സൈൻ ബോർഡിൽ “അൽ വക്ര” എന്നെഴുതിയതിൽ അക്ഷര തെറ്റുണ്ടെന്ന് കാണിക്കുന്ന ഫോട്ടോ വ്യാജമാണെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി.
“ഖത്തറിലെ ഒരു റോഡ് സൈൻ ബോർഡിൽ ഒരു പ്രദേശത്തിന്റെ (അൽ വക്ര) പേരെഴുതിയതിൽ തെറ്റുണ്ടെന്നു കാണിക്കുന്ന സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ കണ്ടതിനു ശേഷം ഞങ്ങൾ ആ സൈൻ ബോർഡ് പരിശോധിച്ചു. ഞങ്ങളുടെ സ്പെഷ്യലൈസ്‌ഡ് ടീം അതെല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും അക്ഷരത്തെറ്റുകൾ ഇല്ലെന്നും സ്ഥിരീകരിച്ചു.” പൊതുമരാമത്ത് അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വിശ്വസനീയമല്ലാത്ത സോഴ്‌സുകളിൽ നിന്നുള്ള വിവരങ്ങൾ പങ്കിടരുതെന്നും അത് നിയമപരമായ നടപടിക്രമങ്ങൾ നേരിടുന്നതിന് ഇടയാക്കുമെന്നും അഷ്ഗൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.