മോശം കാലാവസ്ഥ; ബലൂൺ പരേഡ് റദ്ദാക്കി; ഈദ് ഫെസ്റ്റിവലിന് കോർണിഷിൽ തുടക്കം

ദോഹ: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് വൈകിട്ട് നടക്കാനിരുന്ന ഒരു മണിക്കൂർ നീണ്ട ദോഹ ബലൂൺ പരേഡ് റദ്ദാക്കി. വേദിയിൽ വിസിറ്റ് ഖത്തറാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ രാത്രി ഒൻപതിന് വെടിക്കെട്ട് നടക്കും.

കോർണിഷിൽ ഇന്ന് ആരംഭിച്ച മൂന്ന് ദിവസത്തെ ഈദ് ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തം അനുഭവപ്പെട്ടു. വൈകുന്നേരം മുതൽ ഭക്ഷണ, ഗെയിം സ്റ്റാളുകൾ, കച്ചേരികൾ, ഫയർ വർക്കുകൾ എന്നിവയുൾപ്പെടെ ആവേശകരമായ സംഭവങ്ങൾ അരങ്ങേറി.

ബലൂൺ പരേഡ് നാളെ നടക്കുമെന്ന് വിസിറ്റ് ഖത്തർ സ്ഥിരീകരിച്ചിട്ടുണ്ട്

ഇന്ന് വൈകിട്ട് 4:30 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരേഡ് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് രാത്രി 9:30 ലേക്ക് മാറ്റിയിരുന്നു. കലാവസ്ഥ അനുകൂലമാകാത്തതിനെ തുടർന്ന് ഒടുവിൽ സംഘാടകർ റദ്ദാക്കുകയായിരുന്നു.

Exit mobile version