“നിശബ്ദ കൊലയാളി”യെ ക്ഷണിച്ചു വരുത്തുന്നവർ

സമയം രാത്രി 2.30 AM-Night Duty

കൈവിരലിൽ ഒരു ചെറു കെട്ടുമായി ഒരു രോഗി എത്തി, എന്താണ് പറ്റിയത്.?
ഒന്ന് തെന്നി വീണതാണ്…..ചെറുതായി ഒന്ന് തൊലി പോയിട്ടുണ്ട്… വേദന ഉണ്ട്

Trauma ആയതിനാൽ Urgent care ഡിപ്പാർട്മെന്റിൽ വിടുന്നതിന് മുമ്പ് Vitals check ചെയ്തു.

BP 220/120, നിങ്ങൾക്ക് മുമ്പ് BP ഉണ്ടോ…..? അതേ…. മരുന്ന് കഴിക്കാറില്ലേ..? അത്‌…… ഇടക്ക് മാത്രം എന്ന വളരെ ലളിതമായ ഉത്തരം.

വന്നതിനേക്കാൾ വലിയ കണ്ടെത്തലോടെ രോഗിയെ ER ലോട്ട് മാറ്റി.

പ്രിയ മലയാളികളെ, എന്താണ് നിങ്ങൾ ഇങ്ങനെ..? ആരാണ് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.? BP ഇത്രയും കൂടിയാൽ സ്ട്രോക്കും കിഡ്നി രോഗവും മറ്റും വരുമെന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ.? (ഇങ്ങനെ ഉള്ള എത്ര ആളുകൾ നമുക്കിടയിൽ മരിക്കുന്നു, എത്ര പേർ ഹോസ്പിറ്റലിൽ കഴിയുന്നു) ഇങ്ങനെ ആരോഗ്യം നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അത്‌ തിരിച്ചെടുക്കാൻ ആവില്ലെന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ.?

മലയാളികൾ കാണിക്കുന്ന സ്ഥിരമായ ഒരു പ്രവണതയാണ് ഇത്.

പ്രഷറിന്റെ മറ്റൊരു പേര് ‘Silent Killer അഥവാ നിശബ്ദ കൊലയാളി എന്നാണ്’.

അതിനാൽ പ്രഷർ ഉള്ളവർ തലവേദനയോ തലകറക്കമോ വരാൻ കാത്തിരിക്കാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് മുടങ്ങാതെ കഴിക്കുക.

സമൂഹത്തിൽ നിന്ന് ലഭിക്കുന്ന അടിസ്ഥാനമില്ലാത്ത നിർദ്ദേശങ്ങൾ നിരസിക്കുക.

Nizar Cheruvath RN
Public Health Promoter

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version