അബു സമ്ര അതിർത്തി വഴി രാജ്യത്തേക്ക് ആയുധങ്ങളും തോക്കുകളും കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വകുപ്പ് തകർത്തു. ബോർഡർ വഴി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
പോർട്ടിൽ എത്തിയയുടൻ വാഹന സ്കാനിംഗ് ഉപകരണം ഉപയോഗിച്ച് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. വാഹനത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മൂന്ന് ആയുധങ്ങളും 1900 ബുള്ളറ്റുകളും കണ്ടെത്തി.
രാജ്യത്തേക്കുള്ള വാഹനങ്ങൾക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുന്നതിനായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അടുത്തിടെ അബു സംര അതിർത്തിയിൽ പുതിയ പരിശോധനാ ഉപകരണങ്ങൾ അവതരിപ്പിച്ചിരുന്നു.
ഈ ഉപകരണങ്ങൾക്ക് മണിക്കൂറിൽ 130 കാറുകൾ പരിശോധിക്കാൻ കഴിയും, ഒരു വാഹനത്തിന് ഏകദേശം രണ്ട് മിനിറ്റ് എന്ന നിരക്കിൽ ആണ് പരിശോധന സമയം. ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കൾ കണ്ടെത്തുന്നതിന് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായും കഅധികൃതർ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5