ചൂടിൽ പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് പ്രതിവർഷം മെഡിക്കൽ പരിശോധന നിർബന്ധം, കമ്പനികളോട് ഖത്തർ തൊഴിൽ വകുപ്പ്

ദോഹ: ഖത്തറിൽ കനത്ത ചൂട് വർദ്ധിക്കവെ തുറസ്സായ മേഖലയിൽ പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് പ്രത്യേക ആരോഗ്യ പരിഗണന ഉറപ്പുവരുത്തണമെന്ന് തൊഴിലുടമകൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിനായി മന്ത്രാലയം പ്രത്യേകം ഗൈഡും പുറത്തിറക്കി. 

മന്ത്രാലയത്തിലെ തൊഴിൽ പരിശോധന വകുപ്പ് ഡയറക്ടർ ഫഹദ് ദാഫര് അല്-ദോസാരി പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

പുറം തൊഴിലാളികൾക്കുള്ള നിർബന്ധിത വാർഷിക മെഡിക്കൽ പരിശോധനയാണ് മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനം. താപ സമ്പർക്കത്തെ തുടർന്ന് അപകടകരമായേക്കാവുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും മെഡിക്കൽ പരിശോധന തൊഴിലാളികളെ സഹായിക്കും. തുടർച്ചയായ ചൂട് മേഖലയിൽ ജോലിയെടുക്കുന്നത് രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത വര്ദ്ധിപ്പിക്കുമെന്നും മന്ത്രാലയം ഗൈഡിൽ മുന്നറിയിപ്പ് നൽകുന്നു.

.

Exit mobile version