ഖത്തർ- അൽ മിഷാഫ് പോഡാർ പേൾ സ്കൂളിൽ ( 29/09/2023)
നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ സിനിമാ താരങ്ങളുടെയും വിവിധ കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ്
ഒ.ബി. ജി-ശ്രാവണോത്സവം- 23 ന് തിരി തെളിഞ്ഞത്. വിശിഷ്ട അഥിതിയായി
അങ്കമാലി ഡയറീസ്, ഇരട്ട, കൊറോണ ജവാൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ ശ്രുതി ജയൻ, ആട് 2, റിലീസിനൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളിലൂടെ വില്ലൻ വേഷങ്ങളിൽ ഒന്നാം നിരയിലെത്തിയ ഹരിപ്രശാന്ത് വർമ്മ എന്നിവരെത്തി.
കൂടാതെ, പ്രശസ്ത വയലിനിസ്റ്റ്
അയ്മനം പ്രദീപ്, ഇന്ത്യൻ എംബസ്സി അപ്പക്സ് ബോഡി പ്രസിഡന്റുമാരായ, എ. പി മണികണ്ഠൻ, അബ്ദുൾ റഹ്മാൻ, ഷാനവാസ് ബാവ, അജികുര്യാക്കോസ്, പ്രശസ്ത മെന്റലിസ്റ് Dr.കൃഷ്ണകുമാർ ഗോവിന്ദൻ, ഹാൻസൺ ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓണാഘോഷ പ്രോഗ്രാമിന് ആയിരത്തോളം വരുന്ന അങ്കമാലിക്കാരാണ് ഒത്തുചേർന്നത് .
രാവിലെ 10 മണിക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ പൂക്കളമത്സരത്തോടെ ആരംഭിച്ച പ്രോഗ്രാം, ഉച്ചയ്ക്ക് 12 മണിക്ക് രുചിക്കൂട്ടുകളുടെ താരരാജാവ് ഷെഫ് പിള്ളയുടെ വിഭവസമൃദ്ധമായ ഓണസദ്യയും,
മേളങ്ങളിൽ പ്രസിദ്ധമായ പഞ്ചാരിമേളത്തിന്റെ അഞ്ചാം കാലത്തിൽ കൊട്ടിക്കേറി മേളപ്പെരുമഴതീർത്ത മേളം ഖത്തറിന്റെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ, ആർപ്പുവിളികളും ,
താലപ്പൊലിയും, മാവേലിയും പുലികളിയും
മുത്തുക്കുടകളാൽ മിഴിവേകിയ ഘോഷയാത്രയും ഒരർത്ഥത്തിൽ ഓരോ പ്രവാസിയെയും ഒരു പൂരനഗരിയുടെ ഉത്സവ
ലഹരിയിലേയ്ക്ക് കൊണ്ടുപോയി.
മ്യൂസിക്ക ഖത്തറിന്റെ ജാമിൻഗ് ലൈവ് മ്യൂസിക്, ഡബിൾ പാലം കിഡ്സ് അവതരിപ്പിച്ച റോക്കിങ് ഡാൻസ്, ഒപ്പന , തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയ നൃത്തനൃത്യങ്ങൾ ഓരോന്നും വൻ കരഘോഷങ്ങളോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. മഞ്ജുവും സുനിൽ പെരുമ്പാവൂരും ആർ .ജെ അപ്പുണ്ണിയും
സ്റ്റേജ് പ്രോഗ്രാമുകൾ നിയന്ത്രിച്ചു.
റേഡിയോ സുനോവായിരുന്നു ഓഫീഷ്യൽ റേഡിയോ പാർട്ട്ണർ.
ടൈറ്റിൽ സ്പോൺസറായ
ഒ.ബി.ജി ഗ്രൂപ്പ് ചെയർമാൻ ആഷിഖ്,
ഹാൻസ് ജോസഫ് ( finQ President), ഷെഫ് സുരേഷ് പിള്ള, അജിത ശ്രീവത്സൻ, ശ്രീവത്സൻ ( World cup song)
എന്നിവരെ ചടങ്ങിൽ ആൻഡ്രിയ ഖത്തർ ആദരിച്ചു.
അങ്കമാലി അസോസിയേഷന്റെ
സാരഥികളായ ജോയ് പോൾ (president), വിനോദ് (സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു കാഞ്ഞൂർ, ജോയ് ജോസ്, അഗസ്ത്യൻ കല്ലൂക്കാരൻ, ഡാൻ, വിനായക് എന്നിവർ ശ്രാവണോത്സവത്തിന് നേതൃത്വം കൊടുത്തു. ജോസഫ് ജോർജ് (റോജോ) (program Convenor) നന്ദി രേഖപ്പെടുത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv