അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഇന്ന് നാല്പത്തി മൂന്നാം പിറന്നാൾ. 1980 ജനുവരി 3 നാണ് ഷെയ്ഖ് തമീം പിതാവ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെയും മാതാവ് മോസ ബിൻത് നാസറിന്റെയും മകനായി ഷെയ്ഖ് തമീം ജനിക്കുന്നത്. 2013 ജൂണ് 5 നാണ് പിതാവിൽ നിന്ന് ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.
അതേസമയം, അമീറിന്റെ ഏറ്റവും പുതിയ പരിപാടിയായി തിങ്കളാഴ്‌ച മുതൽ, മധ്യേഷ്യയിലെ നിരവധി സൗഹൃദ രാജ്യങ്ങളിൽ അവരുടെ നേതാക്കളുടെ ക്ഷണപ്രകാരം ഷെയ്ഖ് തമീം പര്യടനം ആരംഭിക്കും.
റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തോടെ ഹിസ് ഹൈനസ് പര്യടനം ആരംഭിക്കും.തുടർന്ന് കിർഗിസ് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാൻ എന്നിവയും സന്ദർശിക്കും. അവിടെ അമീർ അസ്താന ഇന്റർനാഷണൽ ഫോറത്തിൽ പങ്കെടുക്കും.
മധ്യേഷ്യൻ പര്യടനത്തിനിടെ, അമീർ നാല് രാജ്യങ്ങളിലെയും നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, കൂടാതെ പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുകയും കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പിടുകയും ചെയ്യും.
ഹിസ് ഹൈനസിനൊപ്പം ഒരു ഔദ്യോഗിക പ്രതിനിധി സംഘവും നിരവധി വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും അനുഗമിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi