ഈദ് ആശംസിച്ച് അമീരി ദിവാൻ; അമീർ ലുസൈൽ പാലസിൽ അഭ്യുദയകാംക്ഷികളെ സ്വീകരിക്കും

ഈ ഈദുൽ അദ്ഹ സന്ദർഭം ഖത്തറിനും മറ്റു അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്ന് അമീരി ദിവാൻ ആശംസിച്ചു. ഈദ് അൽ അദ്ഹയോടനുബന്ധിച്ച്, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അഭ്യുദയകാംക്ഷികളെ ഈദിൻ്റെ ആദ്യ ദിവസത്തെ രാവിലെയും വൈകുന്നേരവും ലുസൈൽ പാലസിൽ സ്വീകരിക്കുമെന്നും അമീരി ദിവാൻ പറഞ്ഞു.

പെരുന്നാൾ നമസ്‌കാരത്തിന് തൊട്ടുപിന്നാലെ രാവിലെ 6:15 വരെ, അമീർ അഭ്യുദയകാംക്ഷികളെ കാണും.  ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം ഉടൻ തന്നെ അതേ ദിവസം 4 മണി വരെയും സ്വീകരണം തുടരും. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version