വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധക വിദ്യാർത്ഥികളുമായി സൗഹൃദം പങ്കിട്ട് അമീർ

ഫിഫ ഖത്തർ 2022 ന്റെ “ലോകകപ്പ് എല്ലാവർക്കും” പദ്ധതിയുടെ ഭാഗമായി രാജ്യം സന്ദർശിക്കുന്ന മികച്ച വിദ്യാർത്ഥികളിൽ നിന്നുള്ള ഒരു കൂട്ടം ആരാധകരുമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ശനിയാഴ്ച വൈകുന്നേരം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കൂടിക്കാഴ്ച നടത്തി.

പങ്കെടുക്കുന്ന ടീമുകളെക്കുറിച്ചും ഫിഫ ലോകകപ്പിനെക്കുറിച്ചും ഹൃദ്യമായ സംഭാഷണങ്ങൾ കൂടിക്കാഴ്ചയിൽ കൈമാറി.

ഫലസ്തീൻ, ജോർദാൻ, സുഡാൻ, ഇറാഖ്, ലെബനൻ, യെമൻ, തുർക്കി, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിൽ “എല്ലാവർക്കും വേണ്ടിയുള്ള ഫിഫ ഖത്തർ 2022: അഭയാർത്ഥികളുടെയും നാടുകടത്തപ്പെട്ടവരുടെയും സന്തോഷം പങ്കിടൽ” എന്ന പദ്ധതി ഖത്തർ ആരംഭിച്ചിരുന്നു.

2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ മത്സരങ്ങൾ ആസ്വദിക്കാൻ അഭയാർഥികൾക്കും കുടിയിറക്കപ്പെട്ടവർക്കും ഫാൻ സോണുകൾ സ്ഥാപിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version