ഖത്തറിലെ താപനില കുറയും, അൽ വാസ്‌മി സീസൺ ബുധനാഴ്‌ച ആരംഭിക്കുന്നു

അൽ-വാസ്ം സീസൺ (അൽ-വാസ്‌മി) ഒക്ടോബർ 16, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ സമയത്ത് വളരുന്ന ട്രഫിൾസ്, ജെറേനിയം (അൽ-യാർവ) തുടങ്ങിയ ചെടികളുമായി ബന്ധപ്പെട്ടാണ് സീസണിന് ഈ പേര് നൽകിയിരിക്കുന്നത്.

അൽ-വാസ്‌മി 52 ദിവസം നീണ്ടുനിൽക്കും, ഈ സമയത്ത് ദോഹയിലെ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീസണിൽ, കാലാവസ്ഥ പകൽ ചൂടും രാത്രിയിൽ നനുത്തതുമായിരിക്കും, വടക്കുപടിഞ്ഞാറൻ കാറ്റു വീശുമ്പോൾ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

Exit mobile version