നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി അൽ വക്രയിലെ പൊതു ബീച്ച് രണ്ട് മാസത്തേക്ക് അടച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 31 (ഇന്ന്) മുതൽ ഒക്ടോബർ 31 വരെ ബീച്ച് അടച്ചിടും.
പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബീച്ച് വികസിപ്പിക്കുക എന്നതാണ് അടച്ചിടൽ ലക്ഷ്യമിടുന്നത്.