റമദാനിൽ ഭക്ഷണശാലകളുടെ പ്രവർത്തന സമയം നിശ്ചയിച്ച് അൽ റയ്യാൻ മുൻസിപ്പാലിറ്റി

വിശുദ്ധ റമദാൻ മാസത്തിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയം 2 ഷിഫ്റ്റുകളായി തിരിച്ചതായി അൽ റയ്യാൻ മുൻസിപ്പാലിറ്റി അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചവരെയും രാത്രി 8 മുതൽ പുലർച്ചെ 1 വരെയുമാണിത്.

അൽ സൈലിയ സെൻട്രൽ മാർക്കറ്റിലും, ജോലി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാമത്തെ പിരീഡ് രാത്രി 8 മുതൽ പുലർച്ചെ 1 വരെയും രണ്ട് ഷിഫ്റ്റുകളായി വിഭജിക്കും.

അൽ റയ്യാൻ, മുഐതർ മേഖലകളിലെ അറവുശാലകൾ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും, വെള്ളിയാഴ്ച രാവിലെ 7 മുതൽ 10 വരെയും ഉച്ചയ്ക്ക് 1 മുതൽ 4 വരെയും ആണ്  പ്രവർത്തിക്കേണ്ടത്.

മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണ യൂണിറ്റുകളിലെ ഇൻസ്പെക്ടർമാർ വാണിജ്യ ഔട്ട്ലെറ്റുകളിലും അൽ സൈലിയ സെൻട്രൽ മാർക്കറ്റിലും രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി പരിശോധന നടത്തുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ചട്ടങ്ങൾ പാലിക്കാൻ മന്ത്രാലയം ഔട്ട്‌ലെറ്റുകളോട് ആവശ്യപ്പെട്ടു.

Exit mobile version