അൽ ഖോർ, അൽ സഖിറ മുൻസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾക്കായി അൽ ഗുവൈരിയ പാർക്ക് 5 ദിവസത്തേക്ക് അടച്ചിട്ടു. ഒക്ടോബർ 25 വരെ പാർക്ക് അടഞ്ഞുകിടക്കുമെന്നു നഗരസഭാ-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അതേസമയം, സാങ്കേതിക കാര്യ വകുപ്പിലെ ഡവലപ്പിംഗ് ആൻഡ് ബിൽഡിംഗ് ലൈസൻസിംഗ് വിഭാഗത്തിലെ മെയിന്റനൻസ് ആൻഡ് ഡിമോളിഷൻ ടീമിനെ പ്രതിനിധീകരിക്കുന്ന ദോഹ മുനിസിപ്പാലിറ്റി ജീർണിച്ച ഫെൻസിംഗ് മതിലും നീക്കം ചെയ്തു.
അൽ ഹിലാലിലെ ഡി റിംഗ് റോഡ്, സോൺ നമ്പർ 42, ജംഗ്ഷൻ, നജ്മ സ്ട്രീറ്റ് എന്നിവയുടെ വികസനത്തിന്റെ ഭാഗമായി വന്ന വേലി, നഗരത്തിന്റെ പൊതു സുരക്ഷയും സൗന്ദര്യവും സംരക്ഷിക്കുന്നതിനായാണ് നീക്കം ചെയ്തത്.