ഖത്തറിലേക്ക് ഉൾപ്പെടെ സർവീസ് ആരംഭിക്കാൻ അനുമതി തേടി ആകാശ എയർ

മിഡിൽ ഈസ്റ്റിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും പ്രധാന ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സർവീസുകൾ വിപുലീകരിക്കുമെന്ന് ഇന്ത്യൻ എയർലൈൻ കമ്പനിയായ ആകാശ എയറിന്റെ സിഇഒ വിനയ് ദുബെ വെളിപ്പെടുത്തി. CNBC-TV18-ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് എയർലൈനെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിലെയും കുവൈത്തിലെയും ദോഹ, ഖത്തർ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്താനുള്ള അനുമതിക്കായി എയർലൈൻ ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വരും മാസങ്ങളിൽ അംഗീകാര നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

“ഇത് കുറച്ച് മാസങ്ങൾ കൂടി എടുക്കും. ഞങ്ങൾ 3-4 മാസം കൂടി പ്രതീക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മൂന്നാം കക്ഷികളിൽ നിന്ന് (ആവശ്യമുള്ള) അനുമതികൾക്കായി ഞങ്ങൾ ആശ്രയിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version