ഇഹ്തിറാസിൽ രജിസ്റ്റർ ചെയ്യാത്തവരെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല!

ദോഹ: റെസിഡന്റ് വിസയിലോ ഫാമിലി, ടൂറിസ്റ്റ് വിസയിലോ ഖത്തറിലെത്തുന്നവർക്കായി ക്വാറന്റീൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ ആയിരിക്കെ, നിബന്ധനകൾ കടുപ്പിച്ച് ഖത്തർ ആരോഗ്യമന്ത്രാലയം. പുറപ്പെടലിന് ഏറ്റവും കുറഞ്ഞത് 12 മണിക്കൂർ മുൻപായി ഇഹ്തിറാസ് പോർട്ടലിൽ രെജിസ്റ്റർ ചെയ്യണം എന്നാവർത്തിക്കുകയാണ് മന്ത്രാലയം. രജിസ്റ്റർ ചെയ്യാനുള്ള പരമാവധി സമയപരിധി 72 മണിക്കൂർ മുൻപാണ്. ഇത്തരത്തിൽ രെജിസ്റ്റർ ചെയ്യാത്തവരെ ഒരു കാരണവശാലും വിമാനത്തിൽ പ്രവേശിപ്പിക്കരുത് എന്നാണ് എയർലൈൻ കമ്പനികൾക്കുള്ള നിർദ്ദേശം. ‘അണ്ടർ പ്രോസസ്’ എന്നോ ‘അപ്പ്രൂവൽ പെൻഡിംഗ്’ എന്നോ കാണിക്കുകയാണെങ്കിലും പ്രവേശിപ്പിക്കരുത്. റെജിസ്ട്രേഷൻ ഇല്ലാതെ ഏതെങ്കിലും യാത്രക്കാരനെ ബോർഡ് ചെയ്യാൻ അനുവദിച്ചാൽ വിമാനക്കമ്പനിക്ക് 2000 റിയാൽ പിഴ ചുമത്തും.

ഒപ്പം, യാത്ര ചെയ്യുന്ന രാജ്യത്തെ അംഗീകൃത ലാബിൽ നിന്ന്, പുറപ്പെടലിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർട്ടിപിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം. ഖത്തറിലെത്തിയ ശേഷം ഇന്ത്യയടക്കമുള്ള റെഡ് ലിസ്റ്റിൽ നിന്നുള്ള രാജ്യങ്ങളിലെ യാത്രക്കാർ സ്വന്തം ചെലവിൽ വീണ്ടും ആർട്ടിപിസിആർ നടത്തണം. 300 റിയാൽ ആണ് ഇങ്ങനെയുള്ള ടെസ്റ്റിന്റെ വിലയായി വരുന്നത്. വാക്സീനേഷൻ പൂർത്തിയാക്കാത്ത നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ബാക്കിയുള്ള യാത്രക്കാർക്കും ഇതെല്ലാം ബാധകമാണ്. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് https://www.ehteraz.gov.qa/PER/loginPage

Exit mobile version