കോവിഡ് മുൻകരുതലുകളുടെ ഭാഗമായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ രജിസ്റ്റർ ചെയ്യേണ്ട എയർ സുവിധ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ ലളിതമാക്കി. പോർട്ടലിൽ ഇനി പാസ്പോർട്ട് നമ്പർ മാത്രം നൽകിയാൽ മതി. പാസ്പോർട്ട് കോപ്പിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോപ്പിയോ അപ്ലോഡ് ചെയ്യേണ്ടതില്ല.
കൂടെ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും പ്രത്യേകം നൽകേണ്ടതില്ല. ഇവ ഒരുമിച്ച് രേഖപ്പെടുത്താനാവും.