വേട്ടപ്പക്ഷികൾ നഗരത്തിൽ എത്തിയാൽ എന്ത് ചെയ്യണം?

അതിരുകൾ ഭേദിച്ച് ഫാൽക്കൺ വേട്ടപക്ഷികൾ ഉടമകളിൽ നിന്ന് നഷ്ടപ്പെട്ട് നഗരങ്ങളിൽ ചേക്കേറുന്ന സാഹചര്യത്തിൽ, ഈ പക്ഷികളെ വീണ്ടെടുക്കാൻ സെക്യൂരിറ്റി പട്രോളിംഗിന്റെ അകമ്പടിയോടെ ഖത്തറിലെ വ്യവസായ നഗരങ്ങളിൽ പ്രവേശിക്കാൻ ഫാൽക്കൺ ഉടമകളെ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മന്ത്രാലയവുമായി ബന്ധപ്പെടാം.

നഷ്ടപ്പെട്ട ഫാൽക്കണുകളുടെ ഉടമകൾക്ക് അവരുടെ ഫാൽക്കണുകളെ വീണ്ടെടുക്കുന്നതിന്, സുരക്ഷാ പട്രോളിംഗിന്റെ സഹായത്തോടെ റാസ് ലഫാൻ, മെസായിദ്, ദുഖാൻ ഇൻഡസ്ട്രിയൽ സിറ്റികളിൽ പ്രവേശിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അനുവദിക്കും.

അധികാരികളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് MOI അതിന്റെ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട സഹായത്തിനായി മസായിദ് (40138645/40138644), ദുഖാൻ (40141000/40142400), റാസ് ലഫാൻ (40146555/40146444) എന്നിവിടങ്ങളിലെ ഹോട്ട്‌ലൈൻ നമ്പറുകളും മന്ത്രാലയം നൽകിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Exit mobile version