24 മില്യൺ QR കണ്ടുകെട്ടും; കൂറ്റൻ പിഴയും തടവും നാടുകടത്തലും; നികുതിവെട്ടിപ്പിൽ കുടുങ്ങി ഖത്തറിലെ കമ്പനികൾ

ഖത്തറിൽ ഒരു കൂട്ടം വ്യക്തികളുടെയും കമ്പനികളുടെയും നികുതി വെട്ടിപ്പ് കേസുകൾ ജനറൽ ടാക്സ് അതോറിറ്റിയുടെ (ജിടിഎ) റവന്യൂ പ്രൊട്ടക്ഷൻ ടീം അന്വേഷണത്തിൽ കണ്ടെത്തി. കരാർ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിഞ്ഞു. ഇവർ വെട്ടിച്ച 24 മില്യൺ QR നികുതി ഈ കമ്പനികളിൽ നിന്ന് പിടിക്കും. കൂടാതെ, പിഴകളും ഈടാക്കും. ഈ കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

ആദ്യത്തെ കമ്പനിക്ക് യഥാർത്ഥ വരുമാനം മറച്ചുവെച്ചതിന് 500,000 റിയാൽ പിഴ ചുമത്തി. പ്രസ്തുത കമ്പനിയുടെ സിഇഒയും നിയമപരമായ പ്രതിനിധിയും എന്ന നിലയിലും കമ്പനിക്കും അതിന്റെ അംഗീകൃത കരാർ ഒപ്പിട്ട പങ്കാളി (അറബ് പൗരൻ) ക്ലെയിം ചെയ്ത നികുതി തുകകൾ (മൊത്തം 19 ദശലക്ഷം റിയാൽ) നൽകണമെന്നും കോടതി വിധിച്ചു.

രണ്ടാമത്തെ കമ്പനിക്ക് മറ്റു ശിക്ഷാവിധികളും ലഭിച്ചു. അംഗീകൃത കരാർ ഒപ്പിട്ട പങ്കാളിക്ക് (ഒരു അറബ് പൗരൻ) ഒരു വർഷത്തെ തടവും ശിക്ഷയ്ക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തപ്പെടലും ഇതിൽ ഉൾപ്പെടുന്നു. ജിടിഎയിൽ രജിസ്‌ട്രേഷനിൽ നിന്ന് വിട്ടുനിൽക്കുക, കമ്പനിയുടെ വരുമാനം മറച്ചുവെക്കുക, നികുതി വെട്ടിക്കാൻ വഞ്ചനാപരമായ മാർഗങ്ങൾ അവലംബിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ കുറ്റങ്ങൾ. യഥാർത്ഥ വരുമാനം മറച്ചുവെച്ചതിന് രണ്ടാമത്തെ കമ്പനിക്ക് പത്ത് ലക്ഷം ഖത്തർ റിയാലാണ് ചുമത്തിയ പിഴ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version