പ്രസാധകർക്കും എഴുത്തുകാർക്കുമായി പുതിയ മത്സരം സംഘടിപ്പിച്ച് ദോഹ അന്തരാഷ്ട്ര പുസ്തക മേള

33-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ (DIBF) പ്രസാധകർക്കും എഴുത്തുകാർക്കുമായി സാംസ്കാരിക മന്ത്രാലയം ഒരു പുതിയ മത്സരം പ്രഖ്യാപിച്ചു.

മികച്ച പ്രസാധകൻ (പ്രാദേശികവും അന്തർദേശീയവും), കുട്ടികളുടെ പുസ്തകങ്ങളിലെ മികച്ച പ്രസാധകൻ (പ്രാദേശികവും അന്തർദേശീയവും), എഴുത്തുകാർക്കുള്ള സർഗ്ഗാത്മക അവാർഡ്, ബെസ്റ്റ് ഖത്തരി റൈറ്റർ അവാർഡ് എന്നിങ്ങനെയാണ് മൽസര ഇനങ്ങൾ.

പ്രസിദ്ധീകരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും സജീവമായ ഒരു സാഹിത്യ സമൂഹത്തെ വളർത്തുകയും ചെയ്യുക എന്നതാണ് മത്സരത്തിൻ്റെ ലക്ഷ്യമെന്ന് ഡിഐബിഎഫ് ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുവൈനൈൻ പറഞ്ഞു.  

ഈ മത്സരത്തിലെ വിജയികളെ പുസ്തകമേളയുടെ 34-ാമത് പതിപ്പിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഈ വർഷം മുതൽ, മേളയുടെ ഓരോ എഡിഷനും മുൻ പതിപ്പിലെ മത്സര വിജയികളെ പ്രഖ്യാപിക്കും.

ഈ മത്സരത്തിനുള്ള മൊത്തം സമ്മാനത്തുക 160,000 ഖത്തർ റിയാലാണ്, ഇനിപ്പറയുന്ന രീതിയിൽ അവ വിതരണം ചെയ്യും: മികച്ച പ്രസാധക (പ്രാദേശിക) വിഭാഗത്തിലെ വിജയിക്ക് 30,000 ഖത്തർ റിയാൽ, ഇതേ വിഭാഗത്തിന് 30,000 ഖത്തർ റിയാൽ (അന്താരാഷ്ട്ര). കുട്ടികളുടെ പുസ്തകങ്ങളിൽ 30,000 ഖത്തരി റിയാലുകൾ (ലോക്കൽ), ഇതേ വിഭാഗത്തിന് 30,000 ഖത്തർ റിയാൽ (അന്താരാഷ്ട്ര), എഴുത്തുകാർക്കുള്ള സർഗ്ഗാത്മകതയ്ക്കുള്ള അവാർഡിന് 20,000 ഖത്തർ റിയാൽ, യുവ ഖത്തരി റൈറ്റർ അവാർഡിന് 20,000 ഖത്തർ റിയാൽ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version