ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അക്രഡിറ്റേഷൻ പ്രക്രിയ ആരംഭിച്ചു

നാഷണൽ കമ്മിറ്റി ഫോർ ക്വാളിഫിക്കേഷൻസ് ആൻഡ് അക്കാഡമിക് അക്രഡിറ്റേഷൻ (NCQAA) ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ അക്രഡിറ്റേഷൻ പ്രക്രിയയുടെ ആദ്യ റൗണ്ട് ആരംഭിച്ചു.

ഈ ഘട്ടത്തിൽ, അക്രഡിറ്റേഷൻ പ്രക്രിയയ്ക്ക് വിധേയമാകുന്ന ആദ്യത്തെ രണ്ട് പ്രാദേശിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായി കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തറും (CCQ) ലുസൈൽ യൂണിവേഴ്സിറ്റിയും മാറും.

2022 ഒക്ടോബറിൽ രൂപീകൃതമായതിന് ശേഷമാണ് NCQAA അതിന്റെ അക്രഡിറ്റേഷൻ ആരംഭിക്കുന്നത്. ഈ വർഷം മുഴുവനും സ്ഥാപനപരമായ അക്രഡിറ്റേഷൻ മാനദണ്ഡങ്ങളും നയങ്ങളും നടപടിക്രമങ്ങളും സമിതി വികസിപ്പിക്കും. ഈ അധ്യയന വർഷം തന്നെ ഇവ പ്രാബല്യത്തിൽ വരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version