അബ്ദുള്ള വാണിമേലിന്റെ ‘ഞാൻ പിന്നിട്ട വഴികൾ’ പുസ്തകം പ്രകാശനം ചെയ്തു

യു.എ.ഇ യിലും തുടർന്ന് ഖത്തറിലും ദീർഘകാലമായി പ്രവാസിയും ഖത്തർ മലയാളീസ് ഗ്രൂപ്പിലൂടെ സോഷ്യൽ മീഡിയ വായനക്കാരിൽ ജനപ്രിയനുമായ കുയ്യലത്ത് അബ്ദുള്ള എന്ന അബ്ദുള്ള വാണിമേലിന്റെ ‘ഞാൻ പിന്നിട്ട വഴികൾ’ പുസ്തകം പ്രകാശനം ചെയ്തു. 

വാണിമേൽ ക്രസന്റ് ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനും അധ്യാപകനുമായ എം.എ.വാണിമേൽ അധ്യക്ഷത വഹിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ചക്കരക്കല്ല് സി.ഐ. എംപി.ആസാദിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ജാഫർ വാണിമേൽ പുസ്തകപരിചയം അവതരിപ്പിച്ചു.

ക്രസന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്രധാനധ്യാപകൻ എം.കെ.അഷ്റഫ് മാസ്റ്റർ, റിട്ട .പ്രിൻസിപ്പാളും സ്കൂൾ മാനേജ്മെന്റ് സെക്രട്ടറിയുമായ എൻ.കെ.മൂസ്സമാസ്റ്റർ, കവയത്രി റഹ്‌മ ടീച്ചർ, ആശിഷ് വാണിമേൽ, കെ.എം.മോഹൻദാസ്, റഷീദ് കോടിയൂറ, ആരിഫ ഖാലിദ്, ജാഫർ മാമ്പിലാൻ, തുടങ്ങിയവർ ആശംസ പ്രസംഗവും നടത്തി. 

ഗ്രന്ഥകാരൻ അബ്ദുള്ള വാണിമേൽ മറുപടി പ്രസംഗവും നൽകി. ഹാജറായൂസഫ് സ്വാഗതവും സലീം.എ.റഹ്‌മാൻ നന്ദിയും പറഞ്ഞ പരിപാടിയിൽ തുടർന്ന് വാണിമേൽ ആശാനും മക്കളും അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version