ലോകത്തിലെ ഏറ്റവും വലിയ ഇ-ബസ് നിരയെ ചാർജ്ജ് ചെയ്യാൻ ഇലക്ട്രിക് വാഹന ഭീമൻ ഖത്തറിൽ

ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഇലക്ട്രിക് വാഹന ഇൻഫ്രാസ്ട്രക്ചർ നിർമാതാക്കളായ എബിബി, ഖത്തറിലേക്ക് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് നിരയ്ക്കാവശ്യമായ ഹൈ പവർ ചാർജിംഗ് സ്റ്റേഷന്റെ കരാർ ഒപ്പിട്ടു. ഒരു ദിവസം 50000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 1000 ഇലക്ട്രിക് ബസുകൾ അടങ്ങുന്ന ഫ്‌ലീറ്റിനാവശ്യമായ ഉയർന്ന പവർ ചാർജിംഗ് സ്റ്റേഷനാണ് എബിബി കരാർ ഏറ്റെടുത്തിരിക്കുന്നത്. 

2022 ഓടെ ഖത്തറിലെ ആകെ ബസുകളുടെ 25 ശതമാനം ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് രാജ്യം പദ്ധതിയിടുന്നത്, ഇത് 2030 ൽ എത്തുമ്പോൾ മുഴുവൻ ബസുകളും വൈദ്യതിയിൽ പ്രവർത്തിക്കുന്നവയാകാനും രാജ്യം ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിക്കായി, ലോകത്തിലെ ഏറ്റവും വലിയ ഇ-ബസ് പ്ലാന്റുകളിലൊന്ന് ഖത്തറിൽ സ്ഥാപിക്കും.

മന്നായ് ട്രേഡിംഗ് കമ്പനിയുമായും, പൊതുമാരാമത്ത് വകുപ്പ് അഷ്ഖലുമായും ഫലീറ്റ് ഓപ്പറേറ്റർ മൊവാസലാത്തുമായും സംയോജിച്ച്, ഹെവി വാഹനങ്ങൾക്കാവശ്യമായ വിവിധ ചാര്ജിംഗ് സ്റ്റേഷനുകൾ എബിബി ഖത്തറിലുടനീളം സ്ഥാപിക്കും. 4 ബസ് ഡെപൊട്ടുകളും 8 ബസ് സ്റ്റേഷനുകളും 12 മെട്രോ സ്റ്റേഷനുകളും ഇതിൽ പെടും. 

Exit mobile version