അൽ ഷിഹാനിയ മുനിസിപ്പാലിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്‌തു

അൽ ഷിഹാനിയ മുനിസിപ്പാലിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 85 വാഹനങ്ങളും ഉപകരണങ്ങളും അധികൃതർ നീക്കം ചെയ്‌തു. ഇതിൽ 28 ട്രക്കുകൾ, 32 കാറുകൾ, 14 പോർട്ടകാബിനുകൾ, 11 സ്ക്രാപ്പ് കാറുകൾ എന്നിവ ഉൾപ്പെടുന്നു.

അൽ ഷിഹാനിയ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചുമതലയുള്ള പ്രത്യേക കമ്മിറ്റിയാണ് ശുചീകരണം നടത്തിയത്. മുനിസിപ്പൽ കൺട്രോൾ സെക്ഷനിലെ ജനറൽ കൺട്രോൾ വിഭാഗവും പൊതു ശുചീകരണ വിഭാഗവും പ്രവർത്തനത്തിൽ പങ്കാളികളായി.

പ്രാദേശിക പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും നഗരത്തിൻ്റെ സൗന്ദര്യം നിലനിർത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version