ജനപങ്കാളിത്തം ആകർഷിച്ച് ഡേറ്റ്‌സ് ഫെസ്റ്റിവൽ തുടങ്ങി

9-ാമത് ലോക്കൽ ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ 2024, ഇന്നലെ സൂഖ് വാഖിഫിൻ്റെ ഈസ്റ്റേൺ യാർഡിൽ തുറന്നു. ഖത്തറിലെ ഏറ്റവും ജനപ്രിയമായ മേളകളിൽ ഒന്നായ ഡേറ്റ്‌സ് ഫെസ്റ്റിവലിൽ ഇക്കുറി 110 ഫാമുകൾ ആണ് പങ്കെടുക്കുന്നത്.

ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബർഹി, നാബ്ത് സെയ്ഫ്, ലുലു, റാസിസ് തുടങ്ങി നിരവധി പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള പുതിയ ഈത്തപ്പഴങ്ങൾ ഫെസ്റ്റിവൽ പ്രദർശിപ്പിക്കുന്നു.

2024 ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ 12 ദിവസത്തെ പരിപാടി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ കാർഷിക കാര്യ വകുപ്പിൻ്റെ സഹകരണത്തോടെ സൂഖ് വാഖിഫ് മാനേജ്‌മെൻ്റ് സംഘടിപ്പിക്കുന്നു.

എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും വെള്ളിയാഴ്ച രാത്രി 10 വരെയും ഫെസ്റ്റിവൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി ബദാം, അത്തിപ്പഴം ഉൾപ്പെടെയുള്ള മറ്റ് സീസണൽ ഉൽപ്പന്നങ്ങൾ വ്യാഴാഴ്ചകളിൽ പ്രദർശിപ്പിക്കും.

കഴിഞ്ഞ വർഷത്തെ 35 നെ അപേക്ഷിച്ച് പങ്കാളികളായ ഫാമുകളുടെ എണ്ണത്തിൽ ഇക്കുറി വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെസ്റ്റിവലിൽ 220 ടൺ ഈത്തപ്പഴം വിറ്റഴിച്ചു. ഈ വർഷം ഇതിലും കൂടുതൽ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version