മിഡിലീസ്റ്റിലെ “സുസ്ഥിര’ സ്ഥാപനങ്ങളുടെ ഫോബ്‌സ് ലിസ്റ്റിൽ 8 ഖത്തരി കമ്പനികൾ

ഫോർബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ ‘sustainable 100’ പട്ടികയിൽ പത്ത് ഖത്തരി സ്ഥാപനങ്ങൾ ഇടം നേടി. ലിസ്റ്റിൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് വിഭാഗത്തിൽ നിന്നുള്ള ഉൾപ്പെടുന്നു.

QNB ഗ്രൂപ്പ് (റാങ്ക് 2), ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB, റാങ്ക് 10);  ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA, റാങ്ക് 4);  ഖത്തർ എനർജി (റാങ്ക് 3);  ഖത്തരി ഡയർ (റാങ്ക് 10); ഊറിഡൂ ഗ്രൂപ്പ് (റാങ്ക് 4); നകിലാത്ത് (റാങ്ക് 5), ജിഡബ്ല്യുസി (റാങ്ക് 9), ഖത്തർ നാവിഗേഷൻ (മിലാഹ, റാങ്ക് 10);  ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് (റാങ്ക് 7) എന്നിവയാണ് ലിസ്റ്റിൽ ഇടം നേടിയ കമ്പനികൾ.

ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം, മാലിന്യ സംസ്കരണം, ജല സംരക്ഷണം, ഹരിത വാസ്തുവിദ്യ, മികച്ചതും സുസ്ഥിരവുമായ കാർഷിക പദ്ധതികളിലൂടെ ഭക്ഷ്യ പരമാധികാരം വളർത്തിയെടുക്കൽ എന്നിവയിലെ നൂതന സംരംഭങ്ങൾ വഴി മിഡിൽ ഈസ്റ്റ് സുസ്ഥിരമായ ഭാവിക്കായി പ്രവർത്തിക്കുന്നതായി മാഗസിൻ നിരീക്ഷിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version