ഖത്തറിൽ 8 പുതിയ കോടതികൾ നിർമിക്കുന്നു

വാദി അൽ ബിനത്തിലും വാദി അൽ സെയിലിലും കോർട്ട് ഓഫ് കാസേഷൻ ഉൾപ്പെടെ എട്ട് പുതിയ കോടതികൾ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗൽ) ബിൽഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടർ എഞ്ചിനീയർ ജറല്ല അൽ മാരി അറിയിച്ചു.

കോർട്ട്‌സ് കോംപ്ലക്‌സ് പ്രോജക്റ്റ് 100,000 ചതുരശ്ര മീറ്ററിലും കോർട്ട് ഓഫ് കാസേഷൻ പദ്ധതിയുടെ ബിൽറ്റ് അപ്പ് ഏരിയ 50,000 ചതുരശ്ര മീറ്ററിലായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഖത്തർ ടിവിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്.

കോടതി സമുച്ചയത്തിന്റെയും കോർട്ട് ഓഫ് കാസേഷന്റെയും പദ്ധതികൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകളോട് കൂടിയ പുതിയ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“സന്ദർശകരുടെ സമയം ലാഭിക്കുന്നതിനും അവർക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിനുമായി ബന്ധപ്പെട്ട കോടതികൾ ഒരിടത്ത് കൊണ്ടുവരികയും പദ്ധതികളുടെ ഉദ്ദേശ്യമാണ്,” അൽ മാരി പറഞ്ഞു.

സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി കരാർ ഉണ്ടാക്കിയ ശേഷം, എല്ലാ കോടതി കെട്ടിടങ്ങളുടെയും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങൾ തേടി അഷ്ഗാൽ വാസ്തുവിദ്യാ ഡിസൈൻ മത്സരം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സമുച്ചയത്തിൽ ക്രിമിനൽ, സിവിൽ, ഇൻവെസ്റ്റ്‌മെന്റ്, ട്രാഫിക് കോടതികൾ ഉണ്ടാകും.

“കോടതികളുടെ പ്രോജക്ടുകളിൽ എട്ട് കോടതികൾ ഉണ്ടാകും. ഒരു സ്ഥലത്ത് ഏഴ് കോടതികൾ, ഒരു പ്രത്യേക കോർട്ട് ഓഫ് കാസേഷൻ എന്നിവ ഇതിൽ ഉൾപ്പെടും,” അൽ മാരി പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version