വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 64 വ്യക്തികളെ ഫിനാൻഷ്യൽ ആന്റ് സൈബർ ക്രൈം പ്രിവൻഷൻ വകുപ്പ് അറസ്റ്റ് ചെയ്തു.
ഈ വ്യക്തികൾ നിക്ഷേപ കമ്പനികൾ എന്ന വ്യാജേന കമ്പനികൾ രൂപീകരിക്കുകയും രാജ്യത്തിന് പുറത്തേക്ക് പണം കൊണ്ടുപോകാൻ ഉദ്ദേശിച്ച് ഗണ്യമായ ഫണ്ട് അനധികൃതമായി ശേഖരിക്കുന്നതിനായി വ്യാജ ബിസിനസുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
പിടിച്ചെടുത്ത പണവും ഇലക്ട്രോണിക് ഉപകരണങ്ങളും സഹിതം തട്ടിപ്പുകാരുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചു.
ചോദ്യംചെയ്യലിൽ പ്രതികൾ തങ്ങൾക്കെതിരായ ആരോപണങ്ങൾ സമ്മതിച്ചു. നാല് മില്യൺ ഖത്തർ റിയാലും മറ്റ് വിദേശ കറൻസികളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് അധികൃതർ കണ്ടെത്തി.
ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി അറസ്റ്റിലായ വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv