6 ടൺ പഴകിയ മത്സ്യമാംസങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച് ദോഹ മുൻസിപ്പാലിറ്റി

ദോഹ മുൻസിപ്പാലിറ്റി അധികൃതർ നടത്തിയ റെയ്ഡിൽ 6012 കിലോഗ്രാം തണുത്തുറഞ്ഞ മാംസവും മത്സ്യവുമടങ്ങുന്ന ഭക്ഷ്യപദാർത്ഥങ്ങൾ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ഓൾഡ് എയർപോർട്ട് ഏരിയയിലെ ഒരു റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിലാണ് 140 കിലോഗ്രാം ചീഞ്ഞ മാംസം ഇൻസ്പെക്ടർമാർ ആദ്യം കണ്ടെത്തുന്നത്.

ഇതിനെത്തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് കമ്പനിയുടെ പതിനാലോളം വെയർഹൗസുകളിൽ നടത്തിയ റെയ്ഡിൽ വീണ്ടും 5872 കിലോഗ്രാം പഴകിയ മത്സ്യമാംസങ്ങൾ പിടികൂടുകയായിരുന്നു. ഈ ഭക്ഷ്യ പദാർത്ഥങ്ങൾ കൊണ്ടുപോകാൻ നിയംവിധേയമല്ലാത്ത ഗതാഗത മാർഗങ്ങളും കമ്പനി ഉപയോഗിച്ചതായി അധികൃതർ കണ്ടെത്തി.

1990 ലെ ഭക്ഷ്യനിയമം നമ്പർ 8 പ്രകാരം നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ച ദോഹ മുൻസിപ്പാലിറ്റി പിടിച്ചെടുത്ത മുഴുവൻ മത്സ്യമാംസങ്ങളും നശിപ്പിക്കുകയും ചെയ്തു.

Exit mobile version