വ്യാഴാഴ്ച മുതൽ 5 പ്രാദേശിക പച്ചക്കറി യാർഡുകൾ തുറക്കുന്നു

പ്രാദേശിക കാർഷിക ഉൽപന്ന യാർഡുകൾ 2022 നവംബർ 3 വ്യാഴാഴ്ച തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം-കാർഷിക കാര്യ വകുപ്പ് അറിയിച്ചു. ഖത്തറി ഫാമുകളിൽ നിന്ന് നേരിട്ട് പുതിയ പ്രാദേശിക പച്ചക്കറികൾ വാങ്ങി ദേശീയ ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.

അൽ മസ്‌റൂഹ്, അൽ ഖോർ-അൽ താഖിറ, അൽ വഖ്‌റ, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവയാണ് ഫാം ഫ്രഷ് ഉൽപന്നങ്ങൾ മത്സര വിലയിൽ വാഗ്ദാനം ചെയ്യുന്ന അഞ്ച് ശൈത്യകാല വിപണികൾ.

അൽ മസ്‌റൂഹ്, അൽ ഖോർ-അൽ താഖിറ, അൽ വക്ര യാർഡുകൾ ദിവസവും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും, അൽ ഷിഹാനിയ, അൽ ഷമാൽ യാർഡുകൾ വാരാന്ത്യങ്ങളിൽ (വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ) രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും പ്രവർത്തിക്കും.

ലൊക്കേഷനുകൾക്കായി QR കോഡുകൾ സ്കാൻ ചെയ്യുക:

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version