ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ്: ഇന്ത്യയിൽ നിന്ന് ‘കട്ടിംഗ് എഡ്ജ്’ ട്രാവൽ ഏജൻസിക്ക് അംഗീകാരം

ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓൺ അറൈവൽ വിസ യാത്രക്കാർക്ക് ഡിസ്കവർ ഖത്തറിൽ നിന്ന് ഹോട്ടൽ ബുക്കിംഗ് നിർബന്ധമാക്കിയത് ഏപ്രിൽ 14 മുതൽ നിലവിൽ വന്നു.

ഇവരിൽ ഹോട്ടൽ ബുക്കിംഗ് നടത്താൻ ട്രാവൽ ഏജന്റിന്റെ സഹായം ആവശ്യമുള്ളവർക്ക്, ഡിസ്കവർ ഖത്തറിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ അതാത് രാജ്യത്തെ ഇനിപ്പറയുന്ന ട്രാവൽ ഏജൻസികൾക്ക് അംഗീകാരം നൽകിയതായി വെബ്സൈറ്റ് അറിയിച്ചു.

ഇന്ത്യയിൽ കട്ടിംഗ് എഡ്ജ് ട്രാവൽ ഏജൻസിക്കാണ് ഔദ്യോഗിക അംഗീകാരം ഉള്ളത്. ഫോൺ: +91 99 3036 0346

ഇറാനിൽ നിന്ന് PCG, പാകിസ്ഥാനിൽ നിന്ന്  ട്രാവൽ വിത്ത് ഫ്ലെയർ എന്നീ ഏജൻസികളെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസ്‌കവർ ഖത്തറിൽ നിന്ന് സഹായം ആവശ്യമുള്ളവർക്ക് +974 4423 7103 എന്ന നമ്പറിൽ വിളിക്കാം (24 മണിക്കൂറും പ്രവർത്തിക്കും).

ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ ഒരാഴ്ച മുമ്പ് ഡിസ്കവർ ഖത്തർ ചേർത്തിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. എന്നാൽ ബുധനാഴ്ച മുതൽ ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ തിരിച്ചെത്തുകയായിരുന്നു.  

ഇന്ത്യ ഉൾപ്പെടെ ചില രാജ്യക്കാർക്ക് ഹോട്ടൽ ബുക്കിംഗ് ആവശ്യകത നേരത്തെ മുതൽ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അത് ഡിസ്കവർ ഖത്തറിലൂടെ നിർബന്ധമാക്കിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://www.discoverqatar.qa/mandatory-hotels-for-visa-on-arrival/

https://www.visitqatar.qa/intl-en/plan-your-trip/visas

Exit mobile version