കസ്റ്റംസ് നടപടികൾ എളുപ്പമാക്കും; ‘അൽ നദീബി’ൽ ഇതിനോടകം രെജിസ്റ്റർ ചെയ്തത് 29462 കമ്പനികൾ

ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഏകജാലക സംവിധാനമായ ‘അൽ നദീബി’ൽ ഇതിനോടകം രജിസ്റ്റർ ചെയ്തത് 29,462 കമ്പനികൾ. 294,476 സ്റ്റേറ്റ്മെന്റുകൾ കഴിഞ്ഞ 6 മാസത്തിൽ മാത്രം പൂർത്തിയാക്കിയതായും കസ്റ്റംസ് അതോറിറ്റി ഓപ്പറേഷൻ മാനേജ്മെന്റ് ആക്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ ബഖീത് സലെം അലഭാഗ് പ്രതിമാസ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലോക വ്യാപാര സംഘടനയുടെയും ലോക കസ്റ്റംസ് സംഘടനയുടെയും മാനദണ്ഡങ്ങൾക്കനുസൃതമായി ഖത്തറിലെ വ്യാപാര സംബദ്ധവും കസ്റ്റംസ് സംബദ്ധവുമായ പ്രവർത്തനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി ഉയർത്തുന്നതിനായി രൂപീകരിച്ച ഓണ്ലൈൻ സംവിധാനമാണ് അൽ നദീബ്. വെബ്-ബേസ്ഡ് ആയി പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ കസ്റ്റംസ് ക്ലിയറൻസ് നടപടികളുടെ ഓണ്ലൈൻ സേവനമാണ് ലക്ഷ്യമിടുന്നത്.

കസ്റ്റംസ് സംബദ്ധമായ രേഖകളുടെ അപ്ലോഡിംഗും ട്രാൻസഫറും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതും അൽ നദീബിലൂടെയാണ്.

ബിസിനസ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമായി  എല്ലാ ഗവണ്മെന്റ് സേവനങ്ങൾക്കുമുള്ള ഏകീകൃത ഓണ്ലൈൻ പ്ലാറ്റ്ഫോം കൂടിയാണ് അൽ നദീബ്. കസ്റ്റംസ് നടപടികളുമായി ബന്ധപ്പെട്ട രേഖകളും ഫയലും സമർപ്പിക്കാനും, കസ്റ്റംസ് പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കാനും അൽ നദീബ് ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. ക്ലിയറൻസ് നടപടികളും ചരക്കു നീക്കവും വേഗത്തിലാക്കാനും ബന്ധപ്പെട്ട ഗവണ്മെന്റ് ഏജന്സികളുമായി ഏകോപിപ്പിക്കാനും അൽ നദീബ് ഏകജാലക സംവിധാനം വ്യാപാരികളെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.

ഖത്തറിലെ എല്ലാ കസ്റ്റംസ് കേന്ദ്രങ്ങളിലെയും പോർട്ടുകളിലെയും സേവനം പൊതു സ്വകാര്യ സെക്ടർ ഭേദമന്യേ അൽ നദീബിൽ ലഭ്യമാകും. ഒപ്പം വിവിധങ്ങളായ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ, സാമ്പത്തിക, നിയന്ത്രണ റിപ്പോർട്ടുകളും സംവിധാനം ലഭ്യമാക്കും. ഇത് തുടർ നാപടികൾ കൈക്കൊള്ളാനും കാര്യശേഷി ഉയർത്താനും അധികൃതരെ സഹായിക്കുന്നതായും അലഭാഗ് പറഞ്ഞു.

Exit mobile version