ആ ഗോൾ അത് തന്നെ; ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി റിച്ചാർലിസന്റെ സിസ്സർ കിക്ക്!

ഫിഫ ഇന്റർനാഷണൽ ഫുട്ബോൾ ഫെഡറേഷൻ വോട്ടെടുപ്പിൽ സെർബിയയ്‌ക്കെതിരെ ബ്രസീലിയൻ താരം റിച്ചാർലിസൺ നേടിയ ഗോൾ 2022 ഫിഫ ലോകകപ്പ് ഖത്തറിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.

തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള വോട്ടിന്റെ അടിസ്ഥാനത്തിൽ ബ്രസീലിയൻ ഫോർവേഡ് റിച്ചാർലിസണെ വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ഫിഫ അറിയിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ ഇരുടീമുകളുടെയും ഉദ്ഘാടന മത്സരത്തിൽ സെർബിയയ്‌ക്കെതിരെ സിസർ കിക്ക് വോളിയിലൂടെ ബ്രസീലിയൻ സ്‌ട്രൈക്കർ ആ ഗോൾ നേടുകയായിരുന്നു.

അർജന്റീനയ്‌ക്കെതിരെ സൗദിയുടെ അൽ ദവ്‌സാരിയുടെ ഗോളും, ക്രൊയേഷ്യയ്‌ക്കെതിരെ നെയ്‌മറിന്റെ ബ്രസീലിയൻ ഗോളും, ഇക്വഡോറിനെതിരെ ഡച്ച് കോഡി ഗാക്‌പോയും, മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീനയുടെ എൻസോ ഫെർണാണ്ടസും ഉൾപ്പെടെ മാറ്റുരച്ച ആരാധകരുടെ വോട്ടിംഗിൽ റിച്ചാർലിസന്റെ ഗോൾ ഒന്നാമതെത്തി.

സൗദി അറേബ്യയ്‌ക്കെതിരെ മെക്സിക്കോയുടെ ലൂയിസ് ഷാവേസിന്റെ ഗോൾ, പോളണ്ടിനെതിരെ ഫ്രാൻസിന്റെ താരം കൈലിയൻ എംബാപ്പെയുടെ ഗോൾ, ദക്ഷിണ കൊറിയയ്‌ക്കെതിരെ മറ്റൊരു റിച്ചാർലിസൺ ഗോൾ, ബ്രസീലിനെതിരെ ദക്ഷിണ കൊറിയയുടെ പേക് സിയോങ് ഗോൾ എന്നിവയും മുന്നിട്ടു നിന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version