പൊതുസ്വകാര്യ പങ്കാളിത്തത്തിൽ ഖത്തറിൽ പുതിയ 14 സ്‌കൂളുകൾ നിർമിക്കുന്നു

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിലായി 14 പുതിയ സ്‌കൂളുകൾ നിർമ്മിക്കും. പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ, സ്കൂളുകൾ 2025-26 അധ്യയന വർഷം മുതൽ പ്രവർത്തനക്ഷമമാക്കും.

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള 2022 ലെ നിയമം (12) അനുസരിച്ച് സ്‌കൂളുകൾ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗലും’ ഉർബകോൺ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയും കരാർ ഒപ്പിട്ടു.

സൗത്ത് അൽ വജ്ബ, മുഐതർ, അൽ തുമാമ, അൽ മെഷാഫ് എന്നീ പ്രദേശങ്ങളിൽ അഞ്ച് പ്രൈമറി സ്‌കൂളുകളും; മുഐതർ, അൽ ഗരാഫ, അൽ അസീസിയ, റൗദത്ത് റാഷെദ് എന്നിവിടങ്ങളിൽ നാല് പ്രിപ്പറേറ്ററി സ്‌കൂളുകളും മൂന്ന് സെക്കൻഡറി സ്‌കൂളുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.  

പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ഐൻ ഖാലിദ്, മുഐതർ, അൽ തുമാമ എന്നിവിടങ്ങളും അൽ സഖാമയിലെയും റൗദത്ത് അൽ ഹമാമയിലെയും രണ്ട് ശാസ്ത്ര സാങ്കേതിക സ്കൂളുകളും നിർമിക്കും.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെയും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തിനുള്ളിലെ ഖത്തർ സ്‌കൂൾ വികസന പദ്ധതിയുടെ രണ്ടാം പാക്കേജിൻ്റെ ഭാഗമാണിത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version