ദോഹ: അവധിക്ക് നാട്ടിലെത്തിയ ശേഷം തിങ്കളാഴ്ച രാത്രി ഖത്തറിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് നാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് സ്വദേശിയായ ശ്രീജേഷ് പി. ഷൺമുഖം ആണ് മരിച്ചത്. 36 വയസ്സായിരുന്നു. ഖത്തർ ഗൾഫാർ അൽ മിസ്നദ് ഗ്രൂപിൽ ഐ.ടി വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. 12 വർഷമായി ഖത്തറിലുണ്ട്.
ഒരാഴ്ചത്തെ അവധിക്കായി ഫെബ്രുവരി അവസാനവാരം നാട്ടിൽ പോയതായിരുന്നു യുവാവ്. തിങ്കളാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം. പിതാവ്: പള്ളിക്കര ഷൺമുഖൻ. മാതാവ്: ശ്രീമതി. ഭാര്യ: അഞ്ജലി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ