ഖത്തറില് ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് നന്തി ഇരുപതാം മൈൽ സ്വദേശി അബ്ദുൾ റഊഫ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ഖത്തറിലെ അൽ തഹ് ദി ട്രേഡിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ദോഹയിൽ തിരിച്ചെത്തിയത്.
പിതാവ് കുറ്റിക്കാട്ടിൽ അബൂബക്കർ, മാതാവ് ഫാത്തിമ. ഷമീനയാണ് ഭാര്യ. ലിയ ഫാത്തിമ, മിഹ്സ എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം..സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.