താരങ്ങളെ നേരിൽ കണ്ടും പന്ത് തട്ടിയും ഖത്തറിന്റെ ലോകകപ്പ് തൊഴിലാളികൾ

FIFA ലോകകപ്പ് ഖത്തർ 2022 ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ സഹായിച്ച തൊഴിലാളികൾക്കായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി പ്രത്യേക കമ്മ്യൂണിറ്റി ഇവന്റുകൾ സംഘടിപ്പിച്ചു. കളിക്കാരെയും പരിശീലകരെയും നേരിൽ കണ്ട് ഇടപഴകാനുള്ള അപൂർവ അവസരമാണ് സ്റ്റേഡിയങ്ങൾ കെട്ടിപ്പെടുത്തവർക്കായി സുപ്രീം കമ്മറ്റി ഒരുക്കിയത്.

യുഎസ്എ, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളുമായി തൊഴിലാളികൾ സംസാരിച്ചു. അമേച്വർ ഫുട്ബോൾ കളിക്കുന്നതോ മുമ്പ് വർക്കേഴ്സ് കപ്പിൽ പങ്കെടുത്തതോ ആയ തൊഴിലാളികൾക്കാണ് അപൂർവ സൗഭാഗ്യം കൈവന്നത്.

‘ടീം 360’ എന്ന് പേരിട്ടിരിക്കുന്ന സെഷനുകൾ പ്രാദേശിക തൊഴിലാളികൾക്കിടയിൽ ടൂർണമെന്റിന്റെ ആവേശം വളർത്തലും ലക്ഷ്യമിട്ടു. മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും നടക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ്™ ആയ ടൂർണമെന്റിലെ സംഭാവനകൾക്ക് തൊഴിലാളികളെ ആദരിക്കുന്നതിനായി തൊഴിലാളി ക്ഷേമ-തൊഴിൽ അവകാശ വകുപ്പാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

തൊഴിലാളികളും കളിക്കാരും ഉൾപ്പെടുന്ന പെനാൽറ്റി ഷൂട്ട് ഔട്ടോടെയാണ് സെഷൻ അവസാനിച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version