അൽ മന്സൂറ ലേബർ ക്യാമ്പിൽ ഫർണിച്ചർ വർക്ക് ഷോപ്പും വെയർഹൗസും; അടച്ചുപൂട്ടി നഗരസഭ

അൽ മൻസൂറയിലെ ലേബർ ക്യാമ്പിൽ പ്രവർത്തിച്ചു വരികയായിരുന്ന ഫർണിച്ചർ വർക്ക് ഷോപ്പും വെയർഹൗസും ദോഹ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി.

തൊഴിലാളികൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാർപ്പിട മേഖലകൾ അനുവദിച്ചിട്ടുണ്ട്. ഇവിടെ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിനാണ് നടപടി. നിയമലംഘകരെ സുരക്ഷാ അധികാരികൾക്ക് റഫർ ചെയ്തു.

2010 ലെ നിയമം (15) നടപ്പിലാക്കുന്നതിനായി മുനിസിപ്പാലിറ്റി അതിന്റെ നിരീക്ഷണവും പരിശോധനാ കാമ്പെയ്‌നുകളും തുടർന്നു വരികയാണ്. 2019 ലെ നിയമം (22) ഭേദഗതി വരുത്തി, കുടുംബങ്ങളുടെ പാർപ്പിട പ്രദേശങ്ങളിൽ തൊഴിലാളികളെ പാർപ്പിക്കുന്ന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ കോൾ സെന്റർ നമ്പർ 184 വഴിയോ സ്മാർട്ട് ഉപകരണങ്ങൾ വഴിയോ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് ദോഹ മുനിസിപ്പാലിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Exit mobile version