വ്യാഴാഴ്ച മുതൽ തുറസ്സായ സ്ഥലങ്ങളിലെ പകൽ തൊഴിൽ സമയം വർധിക്കും

നാളെ, സെപ്റ്റംബർ 15, 2022 വ്യാഴാഴ്ച മുതൽ തുറസ്സായ സ്ഥലങ്ങളിലെ വേനൽക്കാല തൊഴിൽ സമയ നിയന്ത്രണം അവസാനിപ്പിക്കുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

തുറന്നതും ഉചിതമായ വെന്റിലേഷൻ സംവിധാനങ്ങളില്ലാത്ത തണലുള്ളതുമായ സ്ഥലങ്ങളിൽ പകൽ സമയം ജോലി നിരോധിക്കുന്നതിനുള്ള നിയമപരമായ കാലാവധി നാളെ അവസാനിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

വേനൽ കാലത്തെ ചൂടിന്റെ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലുകൾ സംബന്ധിച്ച 2021-ലെ 17-ാം നമ്പർ മന്ത്രിതല പ്രമേയമാണ് തൊഴിൽ നിരോധനത്തിനാധാരം.

ജൂൺ 1 മുതൽ നിലവിൽ വന്ന നിയമം സെപ്റ്റംബർ മധ്യത്തിൽ രാജ്യത്തെ കനത്ത വേനൽക്കാലം അവസാനിക്കുന്ന വരെയാണ്. ഇത് പ്രകാരം, രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെയുണ്ടായ തുറസ്സായ സ്ഥലങ്ങളിലെ നിർബന്ധിത തൊഴിൽ നിരോധനം ഇനിയുണ്ടാകില്ല. കമ്പനികൾക്ക് ഈ സമയങ്ങളിലും തൊഴിലാളികളെ നിയോഗിക്കാം.

Exit mobile version