സോളാർ യൂണിറ്റ് ഉൾപ്പെടെയുള്ള പുതിയ ഫ്യുവൽ സ്റ്റേഷൻ തുറന്ന് വുഖൂദ്

ദോഹ: ഖത്തറിലെ എല്ലാ മേഖലകളിലും സേവനം ലഭ്യമാക്കാനുള്ള ഏകീകൃത ഇന്ധന കമ്പനി വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി, എജ്യുക്കേഷൻ സിറ്റിയിൽ ഗോൾഫ് കോഴ്‌സ് പെട്രോൾ സ്റ്റേഷൻ തുറന്നു.

ന്യൂ ഗോൾഫ് കോഴ്‌സ് പെട്രോൾ സ്റ്റേഷൻ 26,300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. കൂടാതെ ചെറുവാഹനങ്ങൾക്കായി 12 ഡിസ്പെൻസറുകളുള്ള 4 ലെയ്നുകളുണ്ട്.

സുസ്ഥിരതയ്‌ക്കായുള്ള ഖത്തറിന്റെ “വിഷൻ 2030” ന് അനുസൃതമായി വുഖൂദിന്റെ ഹരിത സംരംഭത്തിന്റെ ഭാഗമായി, ‘സിറാജ് എനർജി’യുമായി സഹകരിച്ച് സോളാർ എനർജിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ ഉൾപ്പെടെ ഗോൾഫ് കോഴ്‌സ് സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിൽ 7 പുതിയ ഇന്ധന സ്റ്റേഷനുകൾ തുറക്കുന്നതിന് വുഖൂദ് മേൽനോട്ടം വഹിക്കുന്നുണ്ട്. അവയിൽ മിക്കതും 2022 രണ്ടാം പകുതിയിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോളിയം ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വുഖൂദ് തങ്ങളുടെ പെട്രോൾ സ്റ്റേഷൻ ശൃംഖല വിപുലീകരിക്കാൻ ആഗ്രഹിക്കുന്നതായും എജ്യുക്കേഷൻ സിറ്റിയിലെ ഗോൾഫ് കോഴ്‌സിൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ സാദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.

Exit mobile version