സാങ്കേതിക തകരാർ മൂലം അടുത്തിടെ സർവീസ് തടസ്സപ്പെട്ട ഖത്തർ ഫ്യൂവൽ കമ്പനി (വുഖൂദ്) യുടെ മൊബൈൽ ആപ്ലിക്കേഷൻ 2022 ജൂൺ 19 ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ആപ്ലിക്കേഷൻ അതിന്റെ സേവന ടോപ്പ്-അപ്പ് ഉൾപ്പെടെ സാധാരണപോലെ പ്രവർത്തിക്കുമെന്ന് വുഖൂദ് പറഞ്ഞു.
വാദി അൽ ബനാത്ത്, മെസൈമീർ ഫഹെസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്താൽ മാത്രമേ ലഭ്യമാകൂ, വുഖൂദ് കൂട്ടിച്ചേർത്തു.
പുതിയ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് മൊബൈൽ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
പുതിയ ആപ്ലിക്കേഷനിൽ, ഉപഭോക്താക്കളുടെ ഫീഡ്‌ബാക്കിന് മുൻതൂക്കം നൽകിക്കൊണ്ട്, അവരുടെ ഫീഡ്‌ബാക്കും നിരീക്ഷണങ്ങളും നേരിട്ട് നൽകാനും അവർക്ക് എളുപ്പത്തിൽ പ്രതികരണം നേടാനും അനുവദിക്കുന്ന ഒരു പ്രത്യേക ഫീച്ചർ നൽകിയിട്ടുണ്ട്.