കോടികൾ വില വരുന്ന മയക്കുമരുന്നുമായി ഖത്തറിൽ നിന്നെത്തിയ യുവതി കൊച്ചിയിൽ പിടിയിലായി

കൊച്ചി: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ദോഹയിൽ നിന്നെത്തിയ വിദേശ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാഗേജ് പരിശോധനക്കിടെ നാർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ പിടിയിലായി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ വന്ന സിംബാവെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെയാണ് കസ്റ്റഡിയിലായത്.

പ്രാഥമിക നിഗമനത്തിൽ കൊളംബിയൻ കൊക്കൈൻ ആണെന്ന് കണ്ടെത്തിയ മൂന്നരക്കിലോ വരുന്ന മയക്കുമരുന്ന് കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൊച്ചി വഴി ബാംഗ്ലൂരിൽ എത്തിയ ശേഷം അവിടെയും ഡൽഹിയിലുമായി വിൽക്കാനുള്ള പദ്ധതിയായിരുന്നു. പ്രതിക്ക് പിന്നിൽ കൂടുതൽ സംഘങ്ങൾ ഉണ്ടെന്നാണ് പോലീസ് നിഗമനം.

Exit mobile version