സ്വർണത്തിനു ഖത്തറിലേക്കാൾ വിലക്കുറവ് കേരളത്തിൽ, സംഭവിച്ചതെന്താണ്

സ്വർണം പവന് അറുപതിനായിരം രൂപയിലേക്ക് കുതിച്ചിടത്തു നിന്നാണ് കേരളത്തിലെ സ്വർണവില താഴേക്കു വീണത്. തിങ്കളാഴ്‌ച വർദ്ധനവ് ഉണ്ടായെങ്കിലും നിലവിൽ 55990 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

കേരളത്തേക്കാൾ കുറഞ്ഞ വിലയിൽ ഖത്തർ, ഒമാൻ, യുഎഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും സ്വർണം ലഭിക്കുമായിരുന്നു. അതുകൊണ്ടു തന്നെ സ്വർണം വാങ്ങാൻ പ്രവാസികളെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാലിപ്പോൾ കേരളത്തിൽ അവിടുത്തേക്കാൾ സ്വർണവില കുറഞ്ഞിട്ടുണ്ട്.

ഖത്തറിൽ 308 റിയാലാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 7100 രൂപയിലധികം വരുമത്. എന്നാൽ ഇന്നത്തെ നിലവാരം കണക്കിലെടുത്താണ് കേരളത്തിൽ 6995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിനു നൽകേണ്ടത്. യുഎഇ, ഒമാൻ എന്നിവിടങ്ങളിലെല്ലാം കേരളത്തേക്കാൾ കൂടുതലാണ് വില.

ഒന്നിലധികം കാരണങ്ങൾ കേരളത്തിലെ സ്വർണവില മിഡിൽ ഈസ്റ്റിലേക്കാൾ കുറയാൻ കാരണമായിട്ടുണ്ട്. മേഖലയിൽ നടക്കുന്ന സംഘർഷങ്ങളാണ് അതിലൊരു കാരണം. അതിനു പുറമെ ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ ഇടിവ്, ബജറ്റിൽ സ്വർണത്തിന് ഇറക്കുമതി തീരുവ കുറച്ചതും വില കുറയാൻ കാരണമായി.

ഇതിനു പുറമെ രാജ്യങ്ങൾ തമ്മിലുള്ള വിനിമയം നടത്തുന്ന നിരക്കിലുള്ള വ്യത്യാസം, പ്രാദേശിക വിപണിയിലെ സാഹചര്യങ്ങൾ, നികുതികൾ. ലോജിസ്റ്റിക്‌സ് എന്നിവയും ഈ വില വ്യത്യാസം വരുന്നതിനു കാരണമായി.

Exit mobile version