മണിക്കൂറിൽ 27 ബസുകൾ കൈകാര്യം ചെയ്യാൻ വെസ്റ്റ് ബേ സെൻട്രൽ ബസ് സ്റ്റേഷൻ തയ്യാറാണെന്ന് ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു. സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സ്റ്റേഷനിൽ ഇലക്ട്രിക് ചാർജിംഗ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് എക്‌സിലെ ഒരു പോസ്റ്റിലൂടെ മന്ത്രാലയം വ്യക്തമാക്കി.
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 10 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ദോഹയിലെ വെസ്റ്റ് ബേ ജില്ലയിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒമർ അൽ മുഖ്‌താർ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന മെയ്‌സലൂൺ സ്റ്റേഷൻ വഴി ഇവിടെയെത്താം. ഒരു മെട്രോ സ്റ്റേഷൻ സമീപമുള്ള ഈ സ്ഥലം അടുത്തുള്ള ഓഫീസുകൾ, ഷോപ്പുകൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങൾക്ക് സേവനം നൽകാൻ സഹായിക്കുന്നു.
4,382 ചതുരശ്ര മീറ്റർ വലിപ്പമുള്ള സ്റ്റേഷനിൽ ആറ് ബസ് ബേകൾ ഉണ്ട്. ഏഴ് റൂട്ടുകളിലായി മണിക്കൂറിൽ 27 ബസുകൾ സർവീസ് നടത്തുന്നു, 11 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 4,000 യാത്രക്കാർക്ക് ഇത് സേവനം നൽകുന്നു. സമീപത്തെ ലാൻഡ്‌മാർക്കുകളിൽ സിറ്റി സെൻ്റർ ഷോപ്പിംഗ് മാൾ, ഗേറ്റ് മാൾ, വെസ്റ്റ് ബേ ഡിസ്ട്രിക്റ്റ് ടവറുകൾ എന്നിവ ഉൾപ്പെടുന്നു.
സ്റ്റേഷൻ്റെ രൂപകല്പന ഖത്തറി സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. മണൽത്തിട്ടകളുടെ അലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച, അതിൻ്റെ വളഞ്ഞ മേലാപ്പ്, സ്റ്റേഷന് ഒരു പ്രത്യേക ഐഡൻ്റിറ്റി നൽകുന്നു. മേലാപ്പിൻ്റെ അടിഭാഗത്ത് നെയ്തെടുത്ത കൊട്ടകൾ പോലെയുള്ള പരമ്പരാഗത ഖത്തരി കരകൗശല ഇനങ്ങൾക്ക് സമാനമായ പാറ്റേണുകൾ ഉണ്ട്.
ഏറ്റവും ഉയർന്ന ആഗോള നിലവാരത്തിൽ നിർമ്മിച്ചതാണ് ഈ സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനിലും ടിക്കറ്റ് കൗണ്ടറുകൾ, ജീവനക്കാർക്കുള്ള ഓഫീസുകൾ, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, സന്ദർശകർക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp