ലോകകപ്പ് വളണ്ടിയർമാർക്ക് ഖത്തറിന്റെ ആദരം; നാഷണൽ ഡേ മാർച്ചിൽ പങ്കെടുക്കാൻ ക്ഷണം

ഫിഫ ലോകകപ്പ് ഖത്തർ 2022ൽ കൈമെയ്‌ മറന്ന് സേവനമനുഷ്ടിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഖത്തറിന്റെ ആദരം. ഖത്തർ നാഷണല്‍ ഡേ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വളണ്ടിയർമാരെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് രാജ്യം.

ലോകകപ്പ് വളണ്ടിയര്‍മാർക്ക് ഖത്തര്‍ ദേശീയദിനം ആഘോഷത്തിന്റെ ഭാഗമായ നാഷണല്‍ ഡേ മാര്‍ച്ചില്‍ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സംഘാടകര്‍ ഇമെയില്‍ അയച്ചു.

ഡിസംബര്‍ 7 ന് രാവിലെ 8 മണി മുതല്‍ റിഹേര്‍സലും ഡിസംബര്‍ 16 ന് ഡ്രസ്സ് റിഹേര്‍സലുമുനടക്കുമെന്ന് ഇമെയിലിൽ പറയുന്നു. ഖത്തർ നാഷണൽ ഡേയായ ഡിസംബര്‍ 18 ന് രാവിലെ 7 മുതല്‍ 10 മണി വരെയാണ് മാര്‍ച്ച്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version