ഖത്തറിൽ വെച്ച് സാധനങ്ങൾ നഷ്‌ടമായാൽ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല, മെട്രാഷ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാം

ഖത്തറിൽ നഷ്ടപ്പെട്ട വസ്തുക്കൾ മെട്രാഷ് മൊബൈൽ ആപ്പ് വഴി റിപ്പോർട്ട് ചെയ്യുന്നത് ആഭ്യന്തര മന്ത്രാലയം (MoI) എളുപ്പമാക്കിയിട്ടുണ്ട്. അതിനായി നിങ്ങൾ ഇനി പോലീസ് സ്റ്റേഷനിൽ പോകേണ്ട ആവശ്യമില്ല. അത് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

1. ആദ്യം, നിങ്ങളുടെ ഫോണിൽ മെട്രാഷ് ആപ്പ് ഡൗൺലോഡ് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യുക.

2. ആപ്പ് തുറന്ന്, ‘സെക്യൂരിറ്റി’ വിഭാഗത്തിലേക്ക് പോയി, ‘ലോസ്റ്റ് റിപ്പോർട്ട്’ ടാപ്പ് ചെയ്യുക.

3. നഷ്ടപ്പെട്ട സാധനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക:

– സാധനത്തിന്റെ പേര്

– സീരിയൽ നമ്പർ (എന്തെങ്കിലും ഉണ്ടെങ്കിൽ)

– ഒരു ഹ്രസ്വ വിവരണം

– നഷ്ട്ടപ്പെട്ട സാധനത്തിന്റെ ഫോട്ടോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാനും കഴിയും.

4. ആവശ്യമെങ്കിൽ നിങ്ങൾക്ക് ഒന്നിലധികം നഷ്ടപ്പെട്ട ഇനങ്ങൾ റിപ്പോർട്ട് ചെയ്യാം. അതിനായി “ആഡ് ന്യൂ ലോസ്സ്‌” ടാപ്പ് ചെയ്യുക.

5. അടുത്തതായി, നിങ്ങൾക്ക് ഇനം നഷ്ടപ്പെട്ട സ്ഥലം തിരഞ്ഞെടുക്കുക.

– ഇതിനായി നിങ്ങൾക്ക് ആപ്പിലുള്ള മാപ്പ് ഉപയോഗിക്കാം, അല്ലെങ്കിൽ ലൊക്കേഷൻ നേരിട്ട് ടൈപ്പ് ചെയ്യാം.

– സ്ഥലത്തിന്റെ ഒരു ചെറിയ വിവരണം എഴുതുക.

– നിങ്ങൾ റിപ്പോർട്ട് ചെയ്യാനും സാധനം കളക്റ്റ് ചെയ്യാനും ആഗ്രഹിക്കുന്ന സെക്യൂരിറ്റി സെന്റർ തിരഞ്ഞെടുക്കുക.

– കൂടാതെ, സാധനം നഷ്ടപ്പെട്ട തീയതിയും തിരഞ്ഞെടുക്കുക.

6. നിങ്ങൾ നൽകിയ വിവരങ്ങൾ സത്യമാണെന്ന് സ്ഥിരീകരിക്കാൻ ബോക്സിൽ ടിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ റിപ്പോർട്ട് അയയ്ക്കാൻ ‘രജിസ്റ്റർ’ ടാപ്പ് ചെയ്യുക.

നടപടിക്രമങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ നഷ്ടപ്പെട്ട സാധനം അധികൃതർ അന്വേഷിക്കുകയും അത് കണ്ടെത്തുമ്പോൾ നിങ്ങളെ ബന്ധപ്പെടുകയും ചെയ്യും.

സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ഖത്തറിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ഓൺലൈൻ സേവനം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version