ഖത്തറിൽ ഡിവൈഡറിലും നടപ്പാതയിലും വാഹനമോടിച്ച ‘വൈറൽ ഡ്രൈവർ’മാർക്ക് പിടി വീണു.

റോഡ് ഡിവൈഡറിൽ വാഹനം ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയാൾ ഓടിച്ചിരുന്ന ഫോർഡ് റാപ്‌ടോർ വാഹനവും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. നിയമലംഘനത്തിന്റെയും പിടിച്ചെടുത്ത വാഹനത്തിന്റെയും ചിത്രങ്ങൾ സഹിതം വകുപ്പ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

ഇന്ന് നേരത്തെ നടപ്പാതയിലൂടെ കാർ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരുന്നു. നടപ്പാതയിൽ കാറോടിക്കുന്ന ഇയാളുടെ വീഡിയോ ടിക്ടോക്കിൽ വൈറലായിരുന്നു. ഇതിനെത്തുടർന്നായിരുന്നു ട്രാഫിക് നിയമങ്ങളുടെ പരസ്യമായ ലംഘനത്തിന് ഡ്രൈവർക്ക് പിടി വീണത്.

നിയമലംഘകർക്കെതിരെയുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ വാഹനമോടിക്കുന്നവരോടും റോഡ് ഉപയോഗിക്കുന്നവരോടും അഭ്യർത്ഥിക്കുന്നതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്വിറ്ററിൽ കുറിച്ചു.

Exit mobile version